കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറു ലൈബ്രറിയില്‍ ഉണ്ടായ വെടിവെയ്പില്‍ ര്ണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.ചിക്കോ പോലീസ് നല്കുന്ന വിവരം അനുസരിച്ച് ലൈബ്രറിയില്‍ തിങ്കളാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരംഅഞ്ചിനു ശേഷമാണ് ലൈബ്രറിയുടെ ചിക്കോ ബ്രാഞ്ചില്‍ വെടിവെയ്പ് ഉണ്ടായത്. വെടിവെച്ച ശേഷം ലൈബ്രറിയുടെ പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചിക്കോ പോലീസ് മേധാവി ബില്ലി ഐഡ്രിഡേജ് പറഞ്ഞു. ബ്രാഡ്‌ലി സ്‌കോട്ട് സെയര്‍ എ്ന്ന യുവാവാണ് വെടിവെച്ചത്. ഇയാള്‍ക്കെതിരെ രണ്ട് കൊലപാതകക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും നിലവില്‍ ബള്‍ട്ടി കൗണ്ടി ജയിലില്‍ തടവിലാണെന്നും പോലീസ് അറിയിച്ചു.
അന്വേഷകരുടെ അഭിപ്രായത്തില്‍, പ്രതിയുടെ ലക്ഷ്യം ഒരു കൂട്ടക്കൊലപാതകമായിരുന്നു. കൊല്ലപ്പെട്ടവരെ പ്രതിക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും അവര്‍ ലൈബ്രറിയിലെ സാധാരണ സന്ദര്‍ശകരായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.പോലീസിന്റെ കണക്കുപ്രകാരം ഏകദേശം എട്ട് റൗണ്ട് വെടിയുണ്ടകളാണ് ഉപയോഗിച്ചത്. ഒരു ഇരയ്ക്ക് ലൈബ്രറിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപവും മറ്റൊരാള്‍ക്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തും വച്ചണ് വെടിയേറ്റു.74 വയസുകാരനായ റോബര്‍ട്ട് ജോണ്‍സണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.. മരണപ്പെട്ട മറ്റൊരാള്‍ 48 കാരനായ കോഡി ഹുള്‍ ആയിരുന്നു. ഹുളിനൊ പ്പമുണ്ടായി രുന്ന ഉണ്ടായിരുന്ന പെണ്‍കുട്ടിക്ക് ചെറിയ പരിക്കുകളേറ്റു. തകര്‍ന്ന ഗ്ലാസ് കഷണങ്ങളില്‍ തട്ടിയാണ് പരിക്കേറ്റതെന്നാണ് കരുതുന്നത്.
സംഭവസ്ഥലത്ത് നിന്ന് ഒരു ഷോട്ട്ഗണ്‍ കണ്ടെത്തിയതായും, ലൈബ്രറി പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ വാഹനത്തില്‍ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.
Shooting at Northern California library: Two killed, one injured















