കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഹൈസ്‌കൂളില്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ സമീപത്തുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 18 കാരനാണ് കൊല്ലപ്പെട്ടത്. 11 കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം ഏകദേശം 7:15-ഓടെ, സെം യേറ്റോ ഹൈസ്‌കൂളിന്റെ ബിരുദദാന ചടങ്ങ് അവസാനിച്ചതിന് പിന്നാലെയാണ് ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് വെടിവെപ്പ് നടന്നതെന്ന് ഫെയര്‍ഫീല്‍ഡ് പൊലീസ് വകുപ്പ് അറിയിച്ചു.
കൊല്ലപ്പെട്ട 18 വയസുകാരന്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥിയാണോ എന്നതില്‍ സ്ഥിരീകരണമില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയെയോ പ്രതികളെയോ കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല.
ബിരുദദാന ചടങ്ങില്‍ ഏകദേശം 1,000 പേര്‍ പങ്കെടുത്തിരുന്നുവെന്നും, ഈ ദുരന്തത്തിന് നൂറുകണക്കിന് സാക്ഷികള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Shooting near graduation ceremony at California school: 18-year-old killed, three injured, including 11-year-old















