വാഷിംഗ്ടണ്‍: ഇറാനിയന്‍ തുറമുഖത്തേയ്ക്ക് പോവുകയായിരുന്ന എണ്ണക്കപ്പല്‍ പ്രവര്‍ത്ത നരഹിതമാക്കിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്( സെന്റ്‌കോം) അറിയിച്ചു. ചൊവ്വാഴ്ച്ച അറേബ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ ഉപരോധം മറികടന്നു പോകാന്‍ ശ്രമിച്ച കപ്പപ്പിനു നേരെയാണ് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.
അമേരിക്കന്‍ യുദ്ധവിമാനത്തില്‍ നിന്ന് ഹെല്‍ഫയര്‍ മിസൈല്‍ ഉപയോഗിച്ചാണ് എണ്ണക്കപ്പലിലേക്ക് ആക്രമണം നടത്തിയത്. എണ്ണക്കപ്പലിന്റെ എന്‍ജിനു നേര്‍ക്കാണ് ആക്രമണംനടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് എന്‍ജിന് തകരാര്‍ സംഭവിക്കുകയും കപ്പല്‍ പ്രവര്‍ത്തനരഹിതമാവുകയുമയാിരുന്നു.
ഇതോടെ കപ്പല്‍ കടലില്‍ തന്നെ നങ്കൂരമിടേണ്ട സ്ഥിതി ഉണ്ടാവുകയും ഇറാന്‍ തീരത്തേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതായി സെന്റ് കോംസോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു.
സെന്റ്‌കോം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം പ്രവര്‍ത്തന രഹിതമാക്കുന്ന ആറാമത്തെ ചരക്കുകപ്പലാണിത്.
US Central Command says it has destroyed an oil tanker that was sailing towards an Iranian port in violation of sanctions













