pulimoottil

വിഴിഞ്ഞം തുറമുഖവികസനം:  വൻ നിക്ഷേപം നടത്താൻ ഷിപ്പിംഗ് ഭീമനായ എംഎസ്‌സിയും, 13,000 കോടി നിക്ഷേപിക്കും

വിഴിഞ്ഞം തുറമുഖവികസനം:  വൻ നിക്ഷേപം നടത്താൻ ഷിപ്പിംഗ് ഭീമനായ എംഎസ്‌സിയും, 13,000 കോടി നിക്ഷേപിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസന ത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ 13,000  കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എംഎസ്‌സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണ് വിഴിഞ്ഞത്തേത്.

Vizhinjam Port Development: Shipping giant MSC to make huge investment, to invest Rs 13,000 crore

Share Email
LATEST excelnclexrn
More Articles
Top