ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയില്‍ നടക്കുന്ന പിസി നാക്ക് കോണ്‍ഫറന്‍സസില്‍ വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചര്‍ച്ച സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചര്‍ച്ച ആരംഭിക്കും. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിര്‍വാണ ബി യിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഡോ ജോയ്‌സ് ജോസഫ് ആണ് മോഡറേറ്റര്‍. ഡോ ജ്യോ
തി ബെന്‍, ഡോ ആശ ജോണ്‍, ഫാമിലി നേഴ്‌സ് പ്രാക്ടീഷണര്‍മാരായ ഡോ സൂസന്‍ മാത്യു, ഷെന്‍സി വര്‍ഗീസ്, ഷൈനി ഡാനിയല്‍ എന്നിവര്‍ പാനലിസ്റ്റുകള്‍ ആയിരിക്കും.
മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളര്‍ച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധര്‍ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോട നുബന്ധിച്ചുള്ള വിവിധ വിഷയങ്ങള്‍ ഈ സംവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.
കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തര വേളയ്ക്ക് ഡോക്ടര്‍ ജിന്‍സി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരമുണ്ടാകും.
സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Women’s Empowerment Seminar at PCINAC 2026 Conference on Saturday, July 4th afternoon















