ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ എബോള പടരാനുളള സാധ്യതയില്ലെന്നു ലോകാരോഗ്യ സംഘടന

ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ എബോള പടരാനുളള സാധ്യതയില്ലെന്നു ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ എബോള വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നു ലോകാരോഗ്യ സംഘടന. നിലവില്‍ യൂറോപ്പിലോ വടക്കേ അമേരിക്കയിലോ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള പകര്‍ച്ചവ്യാധി തുടരുകയാണ്.വ്യാഴാഴ്ച രാവിലെ വരെ കോംഗോയില്‍676 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഉഗാണ്ടയില്‍ 19 കേസുകള്‍ സ്ഥിരീകരിക്കുകയും രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുട്ടുണ്ട്. ഇവയില്‍ പലതും യാത്രയുമായി ബന്ധപ്പെട്ട കേസുകളാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോംഗോയില്‍ രോഗികളെ ചികിത്സിച്ച ഒരു അമേരിക്കന്‍ ഡോക്ടര്‍ക്ക് എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തെ ജര്‍മനിയിലേക്ക് മാറ്റി.ഡോക്ടറുടെ ഭാര്യയേയും നാലു മക്കളേയും 21 ദിവസത്തെ നിരീക്ഷണത്തിനായി ക്വാറന്റെയിനിലാക്കി.

ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് സന്ദര്‍ശനം നടത്തിയ ചില യാത്രക്കാരുടെ അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
എബോള ബാധിതരോടും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളോടും ആഫ്രിക്കന്‍ സമൂഹങ്ങളോടും വിവേചനം കാണിക്കരുതെന്നും ലോഗാരോഗ്യ സംഘടന റിയിപ്പ് നല്‍കി.
‘എബോളയുടെ വ്യാപനം ഒരു വ്യക്തിയുടെ ദേശീയതയോ വംശീയതയോ നിര്‍ണയിക്കുന്നതല്ല. വിവേചനം ആളുകളെ ചികിത്സ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും രോഗനിയന്ത്രണം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

World Health Organization says Ebola unlikely to spread to World Cup host countries

Share Email
Top