ലണ്ടന്‍: കോവിഡ് കാലത്ത് പിപിഇ വിതരണ വാഗ്ദാനം നടത്തി കോടികള്‍ തട്ടിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കുറ്റക്കാരെന്നു ബ്രിട്ടീഷ് കോടതി. റോളക്‌സ് വാച്ചുകളും പോര്‍ഷെ കാറും വാങ്ങാനായി ആണ് ഇവര്‍ വന്‍ തട്ടിപ്പ് നടത്തിയത്. ജോഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി (മീന-58)ഇവരുടെ സഹായി 43-കാരനായ ക്രെയ്ഗ് മോറിസ് എന്നിവരാണ് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.മൂവര്‍ക്കുമുള്ള ശിക്ഷ ഓഗസ്റ്റ് 21-ന് പ്രഖ്യാപിക്കും.
കോവിഡ് വ്യാപനകാലത്ത് ലോകമെമ്പാടും പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റിന് ഏറെ ആവശ്യകതയുണ്ടായിരുന്ന സാഹചര്യമാണ് ഇവര്‍ മുതലെടുത്തതെന്ന് ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സി അറിയിച്ചു.ദശലക്ഷക്കണക്കിന് നൈട്രൈല്‍ ഗ്ലൗസുകള്‍ വിതരണം ചെയ്യാമെന്ന് അവകാശപ്പെട്ട് നിരവധി കമ്പനികളില്‍ നിന്ന് ഇവര്‍ പണം കൈപ്പറ്റിയെങ്കിലും സാധനങ്ങള്‍ എത്തിച്ചില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.തട്ടിപ്പുപണം ഉപയോഗിച്ച് ആഡംബര ജീവിതം ഇവര്‍ നയിച്ചു.റോളക്സ് ഉള്‍പ്പെടെയുള്ള ആഡംബര വാച്ചുകള്‍,വിലപിടിപ്പുള്ള ആഭരണങ്ങള്‍വിദേശ ആഡംബര വിനോദയാത്രകള്‍, പോര്‍ഷെ ഉള്‍പ്പെടെയുള്ള വിലകൂടിയ കാറുകള്‍ എന്നിവ ഇവര്‍ സ്വന്തമാക്കി. 1.26 ലക്ഷം യൂറോ ചെലവിട്ട് പുതിയ പോര്‍ഷെ കാര്‍ വാങ്ങിയതായും, വീടിന്റെ അടുക്കള നവീകരണത്തിനും മറ്റ് ആഡംബര സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പണം ചെലവഴിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
2020-ല്‍ നൈട്രൈല്‍ ഗ്ലൗസുകളുടെ വ്യാപാരത്തിനായി ആരംഭിച്ച കമ്പനി ഭണ്ഡാരിയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ള കമ്പനികളെ വിശ്വസിപ്പിക്കാന്‍:125 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍വ്യാജ സ്ഥിരീകരണ കത്തുകള്‍എന്നിവ ഭണ്ഡാരി ഉപയോഗിച്ചതായും വ്യക്തമാക്കി.ഈ തട്ടിപ്പില്‍ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായിരുന്ന ഫ്രാങ്ക് ലബ്രൂസോയും പങ്കാളിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇടപാടുകള്‍ക്കായി ഉപയോഗിച്ച എസ്‌ക്രോ അക്കൗണ്ട് വ്യാജമായി ഉപയോഗിക്കാന്‍ അദ്ദേഹം സഹായിച്ചതായാണ് ആരോപണം.
A British court has found a couple of Indian origin guilty of swindling millions by promising to supply PPE during the COVID-19 pandemic
















