Caritas hospital

ഇറാന്‍ ദൗത്യത്തിനിടെ യുഎസ് വിമാനവാഹിനിക്കപ്പലില്‍ എട്ടു ആത്മഹത്യാശ്രമങ്ങള്‍; വെളിപ്പെടുത്തലുമായി ട്രംപ് ഭരണകൂടം

ഇറാന്‍ ദൗത്യത്തിനിടെ യുഎസ് വിമാനവാഹിനിക്കപ്പലില്‍ എട്ടു ആത്മഹത്യാശ്രമങ്ങള്‍; വെളിപ്പെടുത്തലുമായി ട്രംപ് ഭരണകൂടം

വാഷിംഗടണ്‍: മിഡില്‍ ഈസ്റ്റിലെ ദീര്‍ഘകാല സൈനിക വിന്യാസത്തിനിടെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണില്‍ എട്ട് ആത്മഹത്യാശ്രമങ്ങള്‍ നടന്നതായി ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. ബുധനാഴ്ച്ച ഡെമോക്രാറ്റിക് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആക്ടിംഗ് നേവി സെക്രട്ടറി ഹങ് കാവോ നല്‍കിയ കത്തിലൂടെ വിവരം പുറത്തുവന്നത്. കപ്പലിലെ സൈനികരുടെ ജീവിതസാഹചര്യങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കപ്പല്‍ ദൗത്യം ആരംഭിച്ചതുമുതല്‍ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ ആകെ എട്ട് ആത്മഹത്യാശ്രമങ്ങള്‍ നടന്നതായി നേവി സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ ഈ വിന്യാസത്തിനിടെ കപ്പലില്‍ ആത്മഹത്യ നടന്നിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് ആദ്യം എയര്‍ വിംഗില്‍ നിയോഗിക്കപ്പെട്ട ഒരു നാവികന്‍ കപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയെങ്കിലും തിരച്ചില്‍-രക്ഷാ ഹെലികോപ്റ്റര്‍ ഉടന്‍ കണ്ടെത്തി രക്ഷപ്പെടുത്തി. തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ കപ്പലില്‍നിന്ന് മാറ്റി.

മാര്‍ച്ചില്‍ മറ്റൊരു നാവികന്‍ കപ്പലില്‍നിന്ന് കടലിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിന്നീട് ഇയാളെ ഹോംപോര്‍ട്ടിലേക്ക് തിരിച്ചയച്ചതായും കത്തില്‍ വ്യക്തമാക്കുന്നു. 2025 നവംബറില്‍ കാലിഫോര്‍ണിയയില്‍നിന്ന് ദക്ഷിണ ചൈനാക്കടലിലേക്ക് പുറപ്പെട്ട യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പിന്നീട് മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. 2026 ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. 286 ദിവസം കടലില്‍ കഴിഞ്ഞശേഷം സെപ്റ്റംബര്‍ ആദ്യം കപ്പല്‍ തായ്ലന്‍ഡില്‍ താല്‍ക്കാലികമായി നങ്കൂരമിട്ടു.

ഓഗസ്റ്റില്‍ സൈനികരുടെ കുടുംബങ്ങളും നിയമനിര്‍മാതാക്കളും കപ്പലിലെ ആത്മഹത്യാശ്രമങ്ങള്‍, ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷ്യക്ഷാമം, ശുചിത്വമില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആരോപണങ്ങളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. കപ്പലിലെ സാഹചര്യം തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും അന്ന് പറഞ്ഞിരുന്നു.

അതേസമയം, ഏറ്റവും പുതിയ നേവി റിപ്പോര്‍ട്ട് കപ്പലിലെ മാനസികാരോഗ്യ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വീണ്ടും ശ്രദ്ധ നല്‍കുകയാണ്. ദീര്‍ഘകാല സൈനിക വിന്യാസത്തിനിടെ സൈനികര്‍ നേരിടുന്ന സമ്മര്‍ദവും അവരുടെ ക്ഷേമവും സംബന്ധിച്ച ചര്‍ച്ചകള്‍ ഇതോടെ ശക്തമായിട്ടുണ്ട്. ആത്മഹത്യാശ്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കപ്പലിലെ സൈനികരുടെ സുരക്ഷയും മാനസികാരോഗ്യ പിന്തുണയും സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശ്രദ്ധേയമാകുകയാണ്.

Eight suicide attempts on US aircraft carrier during Iran mission; Trump administration reveals details.

Share Email
LATEST excelnclexrn
Top