pulimoottil

പാക്കിസ്ഥാനില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 40 പേര്‍ മരിച്ചു,എട്ടു പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 40 പേര്‍ മരിച്ചു,എട്ടു പേര്‍ക്ക് പരിക്ക്

ദാനാ നഗര്‍: പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട് കൊക്കാക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 40 പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളുടെ അതിര്‍ത്തിക്ക് സമീപമുള്ള ദാന സാര്‍ എന്ന സ്ഥലത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് അറിയിച്ചു.അപകടത്തില്‍ മരിച്ചവരെക്കുറിച്ചുളള തിരിച്ചറിയല്‍ നടത്തുകയാണ്.

പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന അദ്ദേഹം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തിയും അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

A bus carrying more passengers than permitted plunged into a gorge in Pakistan; 40 people died and eight were injured.

Share Email
Top