pulimoottil

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ നേരത്തെ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച പ്രതിഭാഗം അഭിഭാഷകൻ, നടൻ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി മുൻപ് പോലീസ് ആവശ്യപ്പെട്ടപ്പോഴെല്ലാം അദ്ദേഹം ഹാജരായിരുന്നുവെന്നും പ്രതിഭാഗം വ്യക്തമാക്കി. ഈ വാദങ്ങൾ കണക്കിലെടുത്താണ് കോടതി നടന് മുൻകൂർ ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.

നേരത്തെ അൻസിബ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. അൻസിബയുടെ പരാതിയിൽ കഴമ്പുണ്ടെന്നും കേസെടുക്കണമെന്നും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകിയതോടെയാണ് ടിനി ടോമിനെതിരെ നടപടിയുണ്ടായത്. തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും അപമാനകരമായ രീതിയിൽ സംസാരിച്ചെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.

Share Email
LATEST excelnclexrn
More Articles
Top