pulimoottil

ബ്രിജില്‍ ഫിലിപ്പ് മാത്യു (45) ഡാളസ്സില്‍ അന്തരിച്ചു. പൊതുദര്‍ശനം ജൂലൈ 13ന്

ബ്രിജില്‍ ഫിലിപ്പ് മാത്യു (45) ഡാളസ്സില്‍ അന്തരിച്ചു. പൊതുദര്‍ശനം ജൂലൈ 13ന്

ഡാലസ് : ബ്രിജില്‍ ഫിലിപ്പ് മാത്യു (45) ഡാളസില്‍ നിര്യാതനായി,. .1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തില്‍ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

പൊതുദര്‍ശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതല്‍ 8.00 വരെ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോം 13005 Greenville Avenue, Dallas, TX 75243-ല്‍ നടക്കും.

സംസ്‌കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോം-ല്‍ നടക്കും. തുടര്‍ന്ന് റെസ്റ്റ്‌ലാന്‍ഡ് മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌കാരം നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷയ്ക്കുശേഷം കാല്‍വറി പെന്തക്കോസ്തല്‍ ചര്‍ച്ച്, 725 W Arapaho Rd., Richardson, TX 75080-ല്‍ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ബ്രിജില്‍ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മലയാളി സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

Brijath Philip Mathew (45) passed away in Dallas. Public viewing is on July 13.

Share Email
LATEST excelnclexrn
More Articles
Top