swayamvara
pulimoottil

ഡോ. ജോജ്ജ് മരങ്ങോലിയുടെ ‘ചിരിയുടെ കതിരുകള്‍’ പ്രകാശനം ചെയ്തു

ഡോ. ജോജ്ജ് മരങ്ങോലിയുടെ ‘ചിരിയുടെ കതിരുകള്‍’ പ്രകാശനം ചെയ്തു

കൊച്ചി: ഡോ. ജോര്‍ജ് മരങ്ങോലിയുടെ 49 – മത് പുസ്തകം ‘ചിരിയുടെ കതിരുകള്‍,’ (കവിതാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം കാക്കനാട് ഓണം പാര്‍ക്കില്‍ പ്രകാശനം ചെയ്തു. മുന്‍ CIAL ഡയറക്ട്ടറും KSEB ഒമ്ബഡ്‌സ്മാനും, സാംസ്‌കാരിക കേന്ദ്രം പ്ര സിഡന്റുമായ എ. സി. കെ. നായര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സമസ്തകേരള സാഹിത്യ പരിഷത് പ്രസിഡണ്ട് ഡോ. ടി. എസ്സ്. ജോയി യശശ്ശരീരനായ മലയാളക്കരയുടെ വിമര്‍ശഹാസ്യ കവി ചെമ്മനം ചാക്കോ യുടെ ഭാര്യ ശ്രീമതി ബേബി ടീച്ചര്‍ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ സലിം കുന്നുംപുറം, എ സി കെ നായര്‍, ഡോ. എം സി. ദിലീപ്കുമാര്‍, ജോഷി ജോര്‍ജ്ജ്, പോള്‍ മേച്ചേരില്‍, ഉണ്ണികൃഷ്ണന്‍ പി എ , രാധാകൃഷ്ണന്‍ സൗപര്‍ണിക , ദിലീപ് കുമാര്‍ വി. എസ്. , അമ്പിളി തൃപ്പൂണിത്തുറ, ഹേമ ടി. തൃക്കാക്കര, ബിജോയ് ജോസ്, ഡോ. ജോര്‍ജ് മരങ്ങോലി എന്നിവര്‍ സംസാരിച്ചു ശ്രീമതി റൂബി ജോര്‍ജ്ജ് പ്രാര്‍ത്ഥനയും, ഡോ, മഞ്ജു മാലതി കവിതാലാപനവും, ഡോ. എസ്സ് . തനൂജ വേദി നിയന്ത്രണവും നടത്തി. എച്ച് & സി ബുക്ക്‌സ് ആണ് ഈ പുസ്തക ത്തിന്റെ വിതരണം.

Dr. George Marangoly’s ‘Chiriyude Kathirukal’ was officially published/unveiled

Share Email
LATEST excelnclexrn
More Articles
Top