pulimoottil

നിതിൻ രാജിന്റെ ആത്മഹത്യ, ഡോക്ടർ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയച്ചു

നിതിൻ രാജിന്റെ ആത്മഹത്യ, ഡോക്ടർ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയച്ചു

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോക്ടർ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയച്ചു. രണ്ടു ദിവസത്തിനകം ഹാജരാകണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകാൻ റാമിനെ കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം.

കർണാടകയിലെ കുടകിൽ നിന്നാണ് ഇന്ന് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കുടുംബത്തോടൊപ്പം കാറിൽ മടങ്ങാൻ ഒരുങ്ങിയ ഡോ. റാമിനെ കോടതിക്ക് പുറത്തുവെച്ച് ക്രൈംബ്രാഞ്ച് സംഘം ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share Email
LATEST excelnclexrn
Top