pulimoottil

ഒഹായോ നദിയില്‍ അഞ്ചു പേര്‍ മുങ്ങിമരിച്ചു ; ദാരുണ സംഭവമുണ്ടായത് വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ

ഒഹായോ നദിയില്‍ അഞ്ചു പേര്‍ മുങ്ങിമരിച്ചു ; ദാരുണ സംഭവമുണ്ടായത് വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ

ഒഹായോ: അമേരിക്കയിലെ ഒഹായോ നദിയില്‍ അഞ്ചുപേര്‍ മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി ഒഹായോയിലെ സയോട്ടോ നദിയിലാണ് അപകടം സംഭവിച്ചത്. ഡെലവെയര്‍ കൗണ്ടി ഷെരീഫ് ജെഫ്രി ബാല്‍സറുടെ റിപ്പോര്‍ട്ട് പ്രകാരം സയോട്ടോ നദിക്ക് സമീപമുള്ള സംസ്ഥാന ഹൈവേയിലൂടെ പരിഭ്രാന്തിയോടെ ഓടുന്ന ഒരു കുട്ടിയെ കണ്ട വഴിയാത്രക്കാരനാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. കുട്ടി തന്റെ കുടുംബാംഗങ്ങള്‍ നദിയില്‍ വീണതായി കുട്ടി പറഞ്ഞു.

തുടര്‍ന്ന് വാഹനയാത്രക്കാരന്‍ 911-ല്‍ വിവരം അറിയിക്കുകയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നദിയില്‍ നിന്ന് രണ്ട് സ്ത്രീകളെ പുറത്തെടുക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കഴാച്ച മൂന്നു പുരുഷന്‍മാരുടെ മൃതദേഹങ്ങളും കണ്ടെത്തുകയും ചെയ്തതായി ഡെലവെയര്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ട്രേസി വൈറ്റഡ് അറിയിച്ചു.കൊളംബസ് നഗരത്തിന് വടക്കുള്ള പവല്‍ പ്രദേശത്തെ സയോട്ടോ നദിയില്‍ ഞായറാഴ്ച വൈകിട്ട് ഈ സംഘം മത്സ്യബന്ധനത്തിനായി എത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.സംഘത്തിലുണ്ടായിരുന്ന ഒരാള്‍ നദിയിലിറങ്ങി നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങി.

ഇയാളെ രക്ഷിക്കാന്‍ രണ്ട് പേര്‍ കൂടി നദിയിലിറങ്ങിയെങ്കിലും അവര്‍ക്കും അപകടം സംഭവിച്ചു. തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ രണ്ട് പേര്‍കൂടി വെള്ളത്തിലിറങ്ങിയതോടെയാണ് ദുരന്തം വഷളായതെന്ന് ഷെരീഫ് പറഞ്ഞു.മരിച്ച അഞ്ച് പേരില്‍ രണ്ട് ദമ്പതിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ആദ്യം വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടയാളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂവെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

സംഘത്തോടൊപ്പമുണ്ടായിരുന്ന 10 വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികളെ കുടുംബക്ഷേമ സേവന വിഭാഗത്തിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Five people drowned in the Ohio River; the tragic incident occurred while attempting to rescue a person who had fallen into the water.

Share Email
LATEST excelnclexrn
More Articles
Top