swayamvara
pulimoottil

ജെ.ഡി വാന്‍സിന്റെ കുടുംബത്തിലേക്ക് നാലാമത്തെ കുഞ്ഞു പിറന്നു: ആണ്‍കുഞ്ഞിന്റെ പേര് അലക് നീല്‍ വാന്‍സ്

ജെ.ഡി വാന്‍സിന്റെ കുടുംബത്തിലേക്ക് നാലാമത്തെ കുഞ്ഞു പിറന്നു: ആണ്‍കുഞ്ഞിന്റെ പേര് അലക് നീല്‍ വാന്‍സ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ കുടുബത്തിലേക്ക് നാലാമത്തെ കുഞ്ഞു പിറന്നു. ജെ.ഡി. വാന്‍സിനും ഉഷ വാന്‍സിനും പിറന്ന നാലാമത്തെ കുഞ്ഞിന് ഇട്ടിരിക്കുന്ന പേര് അലക് നീല്‍ വാന്‍സ് എ്ന്നാണ്. വാന്‍സ് തന്നെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നാലാമത്തെ കുഞ്ഞിനെക്കുറിച്ച് വ്യക്തമാക്കിയത്.

ഉഷ വാന്‍സും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് ജെ.ഡി. വാന്‍സ് അറിയിച്ചു. പ്രസവശുശ്രൂഷ നല്‍കിയ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റിലെയും മെഡിക്കല്‍ സംഘങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇന്ന് രാവിലെ ഞങ്ങളുടെ ആണ്‍കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത അറിയിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആഹ്‌ളാദത്തിലാണ്. ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ മറ്റ് കുട്ടികള്‍ അവരുടെ കുഞ്ഞനുജനെ കാണാന്‍ അതിയായ ആവേശത്തിലാണെന്നും സോഷ്യല്‍ മീഡിയയല്‍ കുറിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് നാലാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള സൂചനകള്‍ നല്കിയത്. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം.

Fourth child born to J.D. Vance’s family: Baby boy named Alec Neel Vance.

Share Email
Top