ജറുസലേം: ഇസ്രായേലിലെ ജറുസലേമിലെ കറ്റാമോണ്‍ മേഖലയില്‍ ഇന്ത്യന്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യന്‍ പൗരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതീയി ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
40 വയസ്സുള്ള ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം വീടിന്റെ തറയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹത്തിന് ചുറ്റുംരക്തം കണ്ടെത്തിയതായി മൊറിയ പൊലീസ് സ്റ്റേഷന്‍ മേധാവി യുവാല്‍ റൂവന്‍ വ്യക്തമാക്കി.മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇസ്രായേല്‍ പൊലീസ് അറിയിച്ചു. മരിച്ചയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അന്വേഷണത്തില്‍ കൊല പാതകത്തിന്റെ സാധ്യത ഉയര്‍ന്നിട്ടുണ്ടെന്നാണ് ു ഇസ്രായേല്‍ മാധ്യമമായ വൈനെറ്റ് ന്യൂസ്‌റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കന്‍ നഗരമായ എയ്‌ലാത്ത് സ്വദേശിയായ 31-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ത്തിന്റെ 2024 ഒക്ടോബര്‍ വരെയുള്ള കണക്കു കള്‍ പ്രകാരം ഇസ്രായേലില്‍ ഏകദേശം 32,000 ഇന്ത്യന്‍ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഏകദേശം 12,000 പേര്‍ 2023 ഒക്ടോബറിന് ശേഷമാണ് ഇസ്രായേലി ലെത്തിയത്.
2023 നവംബറില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി തൊഴില്‍ കരാര്‍ പ്രകാരം 2024-ല്‍ 6,365 പേര്‍ കൂടി ഇസ്രായേലിലെത്തി. ബാക്കിയുള്ളവര്‍ സ്വകാര്യ റിക്രൂട്ട്‌മെന്റ് സംവിധാനങ്ങളിലൂടെയാണ് എത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
Indian youth found dead under mysterious circumstances in Jerusalem; indications of murder; one person arrested.
















