pulimoottil

ഇന്ന് രാത്രി സംസ്ഥാനത്ത് ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇന്ന് രാത്രി സംസ്ഥാനത്ത് ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. കടുത്ത വേനലും കനത്ത വൈദ്യുതി പ്രതിസന്ധിയുമാണ് നിയന്ത്രണത്തിലേക്ക് നീങ്ങാൻ ബോർഡിനെ പ്രേരിപ്പിക്കുന്നത്. എൽനിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ, മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മാത്രം 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വന്നേക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യമുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ മാത്രമേ ഇന്ന് രാത്രി ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇബി ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
Top