pulimoottil

ടെക്‌സസ് കോടതിയില്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കി ചരിത്രനേട്ടവുമായി മലയാളി ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍

ടെക്‌സസ് കോടതിയില്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കി ചരിത്രനേട്ടവുമായി മലയാളി ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍

ഹൂസ്റ്റണ്‍: ടെക്‌സസ് കോടതിയില്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കി ചരിത്രനേട്ടവുമായി മലയാളി ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍. ടെക്‌സസ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 240-ാം ഡിസ്ട്രിക്റ്റ് കോടതിയില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കെട്ടിക്കിടന്നിരുന്ന ഭൂരിഭാഗം കേസുകളും അതിവേഗം തീര്‍ത്താണ് സുരേന്ദ്രന്‍ പട്ടേല്‍ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത് .

അമേരിക്കന്‍ ജുഡീഷ്യറിയുടെ ചരിത്രത്താളു കളില്‍ തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ് ജഡ്ജി സുരേന്ദ്രന്‍ കെ. പട്ടേല്‍ സ്വന്തമാക്കതിയത്. 2023 ജനുവരിയില്‍ ജഡ്ജിയായി ചുമതലയേറ്റപ്പോള്‍ മുതല്‍  ക്രിമിനല്‍, സിവില്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. നിയമത്തിലെ കൃത്യതയും മാനുഷിക പരിഗണനയും ചേര്‍ത്തുവെച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി യു.എസ് നിയമവൃത്തങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തി ഫോര്‍ട്ട് ബെന്‍ഡ് ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തെ ഓണററി ജുഡീഷ്യല്‍ അഡൈ്വസറായി തിരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തിലെ കാസര്‍ഗോഡ് സ്വദേശിയായ സുരേന്ദ്രന്‍ പട്ടേല്‍ കടുത്ത ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടിയാണ് ഈ പദവിയിലെത്തിയത്. ബാല്യകാലത്ത് ബീഡിത്തൊഴിലാളിയായും ഹോട്ടല്‍ ജീവനക്കാരനായും ജോലി ചെയ്ത് പഠിച്ച അദ്ദേഹം, കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്. പിന്നീട് സുപ്രീം കോടതിയില്‍ അഭിഭാഷകനായിരിക്കെയാണ് യു.എസിലേക്ക് കുടിയേറിയത്. ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി ടെക്സസ് ബാര്‍ പരീക്ഷ പാസായ അദ്ദേഹം, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായാണ് മത്സരരംഗത്തിറങ്ങിയതും യു.എസില്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയാകുന്ന ആദ്യ മലയാളി എന്ന ചരിത്രം കുറിച്ചതും.

Malayali judge Surendran Patel makes history by quickly disposing of cases in Texas court

Share Email
LATEST excelnclexrn
Top