pulimoottil

എം.ആര്‍ അജിത്കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്: രക്ഷാപ്രവര്‍ത്തന കേസില്‍ അജിത്കുമാറിന് പങ്കുണ്ടെന്ന് പരാമര്‍ശം

എം.ആര്‍ അജിത്കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്: രക്ഷാപ്രവര്‍ത്തന കേസില്‍ അജിത്കുമാറിന് പങ്കുണ്ടെന്ന് പരാമര്‍ശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാനായി എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ  ഇടപെടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് .എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി. എഡിജിപിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്‌ഐമാര്‍ അന്വേഷണത്തില്‍ ഇടപെട്ടു. എഡിജിപിയുടെ അസാധാരണ ഇടപെടല്‍ നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ എം ആര്‍ അജിത് കുമാര്‍ സഹായിച്ചു. കുറ്റപത്ര സ്വഭാവത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിനിടയില്‍ സസ്‌പെന്‍ഷന്‍ ഉത്തരവിനെതിരേ നിയമനടപടികളിലേക്ക് കടക്കാനാണ് എം.ആര്‍ അജിത്കുമാറിന്റെ നീക്കമെന്നു സൂചനയുണ്ട്.

M.R. Ajithkumar's suspension order released: Mentions his involvement in the rescue operation case.

Share Email
LATEST excelnclexrn
Top