വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ പൗരനെതിരെ അമേരിക്ക വാണ്ടഡ് നോ
ട്ടീസ് പുറപ്പെടുവിച്ചു.കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവീന്ദര്‍ ധന്ദ സംഘടിത കുറ്റകൃത്യ സംഘത്തിന് വേണ്ടി മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യന്‍ പൗരനായ ഹര്‍മന്‍വീര്‍ സിങ്ങിനെതിരെയാ് അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ’വാണ്ടഡ്’ നോട്ടീസ് പുറത്തിറക്കി.
ലോറന്‍സ് ബിഷ്‌ണോയ്, ജഗ്ഗു ഭഗവാന്‍പുരിയ, രവീന്ദര്‍ ധന്ദ എന്നിവര്‍ നേതൃത്വം നല്‍കുന്ന അന്തര്‍ദേശീയ കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ നടപടികളുടെ ഭാഗമായാണ് എഫ്ബിഐയുടെ നടപടി.
മയക്കുമരുന്നുകള്‍ വിതരണം ചെയ്യാനും വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കാനും നടത്തിയ ഗൂഢാലോചനയിലും മയക്കുമരുന്നുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ഗൂഢാലോചനയിലും പങ്കാളിയായ അന്തര്‍ദേശീയ കുറ്റകൃത്യ സംഘത്തിലെ അംഗമാണെന്നാണ് ഹര്‍മന്‍വീര്‍ സിങ്ങിനെതിരായ ആരോപണം. അതിനാലാണ് ഇയാളെ തിരയുന്നത്,’ എഫ്ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
എഫ്ബിഐയുടെ വിവരമനുസരിച്ച്, കാനഡയിലെ വാങ്കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവീന്ദര്‍ ധന്ദ ഓര്‍ഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാകെ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ക്കായി വന്‍തോതില്‍ കൊക്കെയ്നും മെത്താംഫെറ്റാമിനും കടത്തിയെന്നാണ് ആരോപണം.
2026 ജൂണ്‍ 23-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലുള്ള യു.എസ്. ഡിസ്ട്രിക്ട് കോടതി (സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയ) ഹര്‍മന്‍വീര്‍ സിങ്ങിനെതിരെ ഫെഡറല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം ആദ്യം അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നിയമപാലന ഏജന്‍സികള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 24 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 11 പേര്‍ കാലിഫോര്‍ണിയയിലായിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള മൂന്ന് അന്തര്‍ദേശീയ സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ് നടപടി.
മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ പൗരനെതിരെ അമേരിക്ക വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചു
smuggling case indincitizen moste wanted in us police














