ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നു കേന്ദ്ര കമ്മിറ്റി. കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രൂക്ഷ വിമര്‍ശനമാണ് പല വിഷയങ്ങളിലും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വീഴ്ച്ചകള്‍ പരിഹരിക്കു ന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തുന്നു. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളിയതായി കുറ്റപ്പെടുത്തുന്നു. യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിച്ചത് സിപഎമ്മിന്റെ നയങ്ങള്‍ക്കെതിരാണതളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പിഎം ശ്രീ വിവാദ ഒഴിവാക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിപിഎം ബിജെപി ഡീലെന്ന കോണ്‍ഗ്രസ് ആരോപണം മറികടക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
The state leadership failed to implement the directives of the central leadership: CPM Central Committee says the state leadership must accept responsibility for the election defeat.
















