pulimoottil

വെടിവെപ്പിന് ശേഷം പുനഃക്രമീകരിച്ച വൈറ്റ് ഹൗസ് മാധ്യമവിരുന്നില്‍ മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പരിഹസിച്ച് ട്രംപ്

വെടിവെപ്പിന് ശേഷം പുനഃക്രമീകരിച്ച വൈറ്റ് ഹൗസ് മാധ്യമവിരുന്നില്‍ മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പരിഹസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഏപ്രിലില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് മാറ്റിവെച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക വിരുന്നില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും പരിഹസിച്ചു. ആദ്യം താറാക്കിയ പ്രസംഗം ഇതിലും കടുത്തതായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ പ്രസംഗത്തിന്റെ അവസാനത്തില്‍ വാഷിങ്ടണ്‍ പ്രസ് കോറിനോട് തനിക്ക് വളരെയേറെ ബഹുമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വെയ്ജിയ ജിയാങ്, ഏപ്രിലിലെ വെടിവെപ്പ് മാധ്യമപ്രവര്‍ത്തക സമൂഹത്തെ കടുത്ത പരീക്ഷണത്തിന് വിധേയമാക്കിയെന്നും, എന്നാല്‍ അത് സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങളുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കിയെന്നും പറഞ്ഞു. അക്രമം മാധ്യമസ്വാതന്ത്ര്യത്തെ തകര്‍ക്കില്ലെന്ന സന്ദേശമാണ് ചടങ്ങിലൂടെ നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ട്രംപിന്റെ പ്രസംഗത്തില്‍ പതിവുപോലെ മാധ്യമങ്ങളെയും തന്റെ രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട പരാമര്‍ശങ്ങള്‍ നിറഞ്ഞിരുന്നു. എന്നിരുന്നാലും, ആദ്യമായി തയാറാക്കിയ പ്രസംഗം കൂടുതല്‍ കടുത്ത ഭാഷയിലായിരുന്നുവെന്നും പിന്നീട് അതില്‍ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത നിരവധി മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും ട്രംപ് പരാമര്‍ശം നടത്തി.

വിരുന്നിനിടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ട്രംപും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വാള്‍ സ്ട്രീറ്റ് ജേണല്‍ സംഘത്തിനും പുരസ്‌കാരം ലഭിച്ചു.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയായിരുന്നു ഇത്തവണത്തെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ വിരുന്ന് നടന്നത്. മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യത്തില്‍ സ്വതന്ത്ര മാധ്യമങ്ങളുടെ പങ്കും വീണ്ടും ചടങ്ങില്‍ ചര്‍ച്ചയായി.

Trump mocked the media and political opponents at the White House press dinner, which was rescheduled following the shooting.

Share Email
LATEST excelnclexrn
More Articles
Top