swayamvara
pulimoottil

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാര്‍

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളില്‍ സംഹാര താണ്ഡവമാടിയ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാര്‍. കേന്ദ്രസര്‍ക്കാരാണ് ഈ കണക്ക് പുറത്തുവിട്ടത്.
21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തിയതായും 200 പൗരന്‍മാര്‍ ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതാവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു.

കണാതായ ഇന്ത്യക്കാരില്‍ 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

തമിഴ്നാട്ടില്‍ നിന്നും മാനസരോവര്‍ തീര്‍ഥാടനത്തിനായി പോയ രണ്ട് സംഘത്തിലുള്ള 37 ഉം 49 ഉം പേരടങ്ങുന്നവരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ബംഗാളില്‍ നിന്നുള്ള 32 ഉം മറ്റ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


288 Indians, including 33 Malayalis, are among those missing following flash floods in Nepal.

Share Email
Top