swayamvara
pulimoottil

ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീയില്‍ 80 കാരിക്ക് ദാരുണാന്ത്യം; മേഖലയില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിച്ചു

ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീയില്‍ 80 കാരിക്ക് ദാരുണാന്ത്യം; മേഖലയില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിച്ചു

സമ്മര്‍ലാന്‍ഡ്: കാനഡയിലെ ബ്രിട്ടിഷ് കൊളം ബിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 80 വയസുകാരിക്ക് ദാരുണാന്ത്യം. സമ്മര്‍ലാന്‍ഡിലെ  ബാള്‍ഡ് റേഞ്ച് കാട്ടുതീയിലാണ് മരണം. കുടുംബത്തോടൊപ്പം തീയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്  വയോധിക മരണപ്പെട്ടതെന്നു പെന്റിക്ടണ്‍ ആര്‍സിഎംപി അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാണ് സമ്മര്‍ലാന്‍ഡ് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ തീ പടര്‍ന്നുതുടങ്ങിയത്. അതിവേഗം വ്യാപിച്ചതോടെ വിവിധ മേഖലകളില്‍ അടിയന്തര ഒഴിപ്പിക്കല്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളില്‍ അഗ്‌നിശമന ഹെലികോ പ്റ്ററുകളുടെ സഹായത്തോടെയാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ഞായറാഴ്ചയോടെ തീ 136 ചതുരശ്ര കിലോ മീറ്ററിലേക്ക് വ്യാപിച്ചു. സമ്മര്‍ലാ ന്‍ഡിലെയും തെക്കന്‍ പീച്ച്‌ലാന്‍ഡിലെയും ഉള്‍പ്പെടെ ഏകദേശം 12,000 പേര്‍ ഇപ്പോഴും ഒഴിപ്പിക്കല്‍ ഉത്തരവിന്റെ പരിധിയിലാണ്. പീച്ച്‌ലാന്‍ഡിന്റെ മറ്റ് ഭാഗങ്ങളിലും സമ്മര്‍ലാന്‍ഡിന്റെ തെക്കന്‍ മേഖലകളിലും പെന്റിക്ടണിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെന്റിക്ടണ്‍ ഇന്ത്യന്‍ ബാന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുക ശക്തമാ യതിനെ തുടര്‍ന്ന് കെലോന വിമാന ത്താവ ളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.

സമ്മര്‍ലാന്‍ഡിലെ  വൈദ്യുതി ലൈനുകള്‍ തകരുകയും ജലവിതരണം മലിനമാ യിരിക്കാ.നുള്ള സാധ്യതയുമുള്ളതിനാല്‍ അടിസ്ഥാ ന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ജനങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായി ജനങ്ങളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഓകനഗന്‍ മേഖലയില്‍ കടുത്ത വരള്‍ച്ച നിലനില്‍ക്കുന്നതിനാല്‍ തീ അതിവേഗം പടരുകയാണെന്ന് ബിസി വൈല്‍ഡ്ഫയര്‍ സര്‍വീസ് വ്യക്തമാക്കി. കാറ്റ് ശക്തമാകുകയും ഈര്‍പ്പം കുറയുകയും ചെയ്താ ല്‍ തീയുടെ തീവ്രത വീണ്ടും ഉയരുമെന്നും മുന്ന റിയിപ്പുണ്ട്. ഫിഷ് ലേക്കിനും ഗാര്‍നെറ്റ് വാലി ക്കും ഇടയിലുള്ള പ്രദേശത്തേക്കുള്ള തീപടരുന്നത് തടയാന്‍ ഇന്നലെയും  അദികൃതര്‍ ശക്തമായി രംഗത്തുണ്ട്.

ബ്രിട്ടിഷ് കൊളംബിയയിലാകെഏകദേശം 21,700 പേരെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് നേരിട്ട് ബാധിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒഴിപ്പിക്കല്‍ ഉത്തരവ് അവഗണിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും പ്രവിശ്യാ-പ്രാദേശിക അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

80-year-old woman dies tragically in British Columbia wildfire; thousands evacuated from the area.

Share Email
LATEST excelnclexrn
Top