ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെര്‍ച്വല്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗ്ലാദേശ് അവാമി ലീഗ് മുന്‍ എംപിയുമായ ഷാക്കിബ് അല്‍ ഹസന്റെ വീടിന് നേരെ ബോംബ് ആക്രമണം. മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്‌സിലൂടെ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷെയ്ഖ് ഹസീനയെ പങ്കെടുപ്പിച്ച് ദില്ലിയിലെ ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിന്റെ സംഘടിപ്പിച്ച വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം ഉണ്ടായത്. വാര്‍ത്താസമ്മേളനത്തില്‍, തന്നെ രാജ്യത്ത് നിന്ന് അടര്‍ത്തിമാറ്റാനാകില്ലെന്നും താന്‍ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചിരുന്നു.
ഷാക്കിബ് അല്‍ ഹസന്റെ വീടിന് നേരെ നടന്ന ആക്രമണം ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടര്‍ച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമര്‍ശിച്ചു.
A petrol bomb was hurled at the home of former Bangladesh cricket captain Shakib Al Hasan, who had attended a press conference alongside Sheikh Hasina.

















