swayamvara
pulimoottil

കാലിഫോര്‍ണിയയില്‍ ഏഴു വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്

കാലിഫോര്‍ണിയയില്‍ ഏഴു വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്

ഓക്ലന്‍ഡ് (കാലിഫോര്‍ണിയ): അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഏഴ് വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരിയെ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ഓടെ ഓക്ലന്‍ഡിലെ ഒരു ക്രോസ്വോക്കിലാണ് സംഭവം. നായയെ നടത്തിക്കൊണ്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെയാണ് വാഹനം ഇടിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

അപകടസമയത്ത് കാറിലുണ്ടായിരുന്നത് 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ സഹോദരങ്ങളായ ഏഴ് വയസുകാരനും നാല് വയസുകാരനുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വാഹനം ഓടിച്ചിരുന്ന ഏഴ് വയസുകാരന്‍ ആദ്യം എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിച്ചശേഷമാണ് നിയന്ത്രണംവിട്ട് ക്രോസ്വോക്കിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അപകടത്തിനു പിന്നാലെ കാര്‍ സമീപത്തെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഏഴ് വയസുകാരന്റെ കാലിന് ഒടിവുണ്ടായതായും നാല് വയസുകാരന് തലക്ക് ക്ഷതമേറ്റതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

അപകട സമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നെന്നും, അവര്‍ അറിയാതെ കാറിന്റെ താക്കോല്‍ എടുത്താണ് കുട്ടികള്‍ വാഹനം പുറത്തെടുത്തതെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഓക്ലന്‍ഡ് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

A young woman sustained serious injuries after a car driven by a seven-year-old boy in California lost control and crashed.

Share Email
LATEST excelnclexrn
More Articles
Top