swayamvara
pulimoottil

ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങവേ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു, പരിക്ക് ഗുരുതരമല്ല

ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങവേ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു, പരിക്ക് ഗുരുതരമല്ല

ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ച് അപകടത്തിൽപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ എംഎൽഎയുടെ കാറിലേക്ക് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top