Caritas hospital

ഉത്രാടദിനത്തിൽ ബവ്കോ വിറ്റത് 126 കോടിയുടെ മദ്യം; റെക്കോർഡ് വിൽപ്പന

ഉത്രാടദിനത്തിൽ ബവ്കോ വിറ്റത് 126 കോടിയുടെ മദ്യം; റെക്കോർഡ് വിൽപ്പന
Share Email

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് പുതുക്കി ബവ്കോ. ഉത്രാടനാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബവ്കോ വഴി വിറ്റഴിച്ചത്. എട്ടുദിവസം കൊണ്ട് ബവ്കോയിലൂടെ 771 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

അതേസമയം, ഉത്രാടനാളിൽ കൺസ്യൂമർഫെഡിന്റെ മദ്യവിൽപ്പനയിൽ നേരിയ കുറവുണ്ടായി. 20,35,95,800 രൂപയുടെ മദ്യമാണ് കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വിറ്റത്. ഓണക്കാലത്തെ ആകെ കണക്കിൽ കൺസ്യൂമർഫെഡ് കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളമടുത്ത് കൂടുതൽ വിൽപ്പന നേടിയിട്ടുണ്ട്.

മദ്യവിൽപ്പനക്കണക്കിൽ 89 ലക്ഷത്തിലേറെ രൂപയുടെ വിൽപ്പനയുമായി കുന്നംകുളത്തെ ഷോപ്പാണ് ഒന്നാമത്. 74 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റ കൊടുങ്ങല്ലൂരും അമ്പലപ്പുഴയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്.

Share Email
LATEST excelnclexrn
More Articles
Top