swayamvara
pulimoottil

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം: പരസ്യമായി തള്ളുമ്പോഴും രഹസ്യ അന്വേഷണവുമായി പാർട്ടി

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം: പരസ്യമായി തള്ളുമ്പോഴും രഹസ്യ അന്വേഷണവുമായി പാർട്ടി
Share Email

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി തള്ളിക്കളയുമ്പോഴും പാർട്ടിതലത്തിൽ രഹസ്യ അന്വേഷണം ശക്തമാക്കി ബിജെപി. തിരുവനന്തപുരം മാരാർജി ഭവനിൽ വെച്ച് കുമ്മനം രാജശേഖരൻ, ജേക്കബ് തോമസ് എന്നിവരടങ്ങുന്ന അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് ഉൾപ്പെടെയുള്ളവരിൽ നിന്നാണ് സമിതി വിവരങ്ങൾ ശേഖരിച്ചത്. അഞ്ജനയുടേതെന്ന പേരിൽ മുൻപ് ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, നേതാക്കൾ നൽകിയ പരാതിയിലാണ് മൊഴിയെടുക്കലെന്നാണ് ഔദ്യോഗിക പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ ആവശ്യപ്പെടുകയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെ മാറ്റണമെന്ന് ആവശ്യമുയരുകയും ചെയ്തതോടെ പാർട്ടിയിലെ ഭിന്നത രൂക്ഷമായി. പാർട്ടിയിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും സുരേഷിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും ആരോപണവിധേയർക്ക് പ്രമുഖ നേതാക്കളുമായുള്ള ബന്ധം എതിർചേരി ചൂണ്ടിക്കാണിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളുടെ മൊഴി സമിതി രേഖപ്പെടുത്തും.

Share Email
Top