swayamvara
pulimoottil

കാണാതായ ദമ്പതികളുടെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കഴിച്ചുമൂടിയ നിലയില്‍ : മകന്‍ രാജ്യം വിട്ടതായി സംശയം

കാണാതായ ദമ്പതികളുടെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കഴിച്ചുമൂടിയ നിലയില്‍ : മകന്‍ രാജ്യം വിട്ടതായി സംശയം

ഫീനിക്‌സ് (അരിസോണ): അരിസോണ സംസ്ഥാനത്ത് കാണാതായ ദമ്പതികളുടെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അവോന്‍ഡേല്‍ പോലീസ് അറിയിച്ചു. കാണാതായിരുന്ന ദമ്പതികളുടെ 27-കാരനായ മകന്‍ മാത്യു ഫ്‌ലോറസ് രാജ്യംവിട്ടതായി സംശയിക്കുന്നതായും ഇയാളെയാണ് കേസിലെ പ്രധാന പ്രതിയായി കണക്കാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഫീനിക്‌സില്‍ നിന്ന് 20 മൈല്‍ അകലെയുള്ള ലിച്ച്ഫീല്‍ഡ് പാര്‍ക്കിലെ വീട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവിനെയും ഭാര്യയെയും അവരുടെ പ്രായപൂര്‍ത്തിയായ മകനെയും കുറിച്ച് ബന്ധുക്കള്‍ വിവരമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ വീട്ടിനുള്ളില്‍ രക്തക്കറയും അതു മായിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കണ്ടെത്തിയതോടെ കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയിലാണ് വീട്ടുമുറ്റത്ത് അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും, കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് ദമ്പതികളുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് അറിയിച്ചു.

കാണാതായ മകന്‍ ചൊവ്വാഴ്ച പൊലീസ് വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ അമേരിക്ക വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും, ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അവോന്‍ഡേല്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയുള്ള സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

Bodies of missing couple found buried in their courtyard; son suspected to have fled the country.
Share Email
LATEST excelnclexrn
More Articles
Top