തൊടുപുഴ: ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിക്കെതിരേയുള്ള ഓപ്പരേഷന്‍ തൂഫാനില്‍ കുടുങ്ങി ഡിവൈഎഫ്‌ഐ നേതാവും. ആഴ്ച്ചകള്‍ക്ക് മുമ്പ് യൂത്ത് കോണ#ഗ്രസ് നേതാവിനെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവ് പിടിയിലാകുന്നത്. തൊടുപുഴില്‍ നിന്നുമാണ് രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയിലായത്. തൊടുപുഴ ഇടവെട്ടിയിലാണ് സംഭവം. ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് ഇവര്‍ തൊടുപുഴ പൊലീസിന്റെ പിടിയിലാകുന്നത്. 18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്.
DYFI leader also caught in ‘Operation Toofan’: Four people, including a DYFI leader, arrested with synthetic drugs.

















