ഫിലാഡല്‍ഫിയ : ഐ.സി.ജോസഫ് (78), ഇല്ലിപ്പറമ്പില്‍ ചാക്കോ ജോസഫ്, 2026 ഓഗസ്റ്റ് 22നു അമേരിക്കയിലെ ഫിലാഡല്‍ഫിയ വെച്ച് നിര്യാതനായി. 1986ല്‍ ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് ഭാഗത്ത് എത്തിയ അദ്ദേഹം ന്യൂയോര്‍ക് സ്റ്റേറ്റിലെ ഒരു ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആയിട്ടാണ് റിട്ടയര്‍ ചെയ്തത്. അതിനുശേഷം അദ്ദേഹം ഫിലാഡെല്‍ഫിയിലേക്കു താമസം മാറ്റി. കേരളത്തില്‍ മൂവാറ്റുപുഴ അടുത്തുള്ള കടവൂര്‍ ആണ് സ്വദേശം. കടവൂര്‍ സ്‌കൂളില്‍ ഈ ലേഖകന്റെ സഹപാഠിയായിരുന്നു ഐ.സി.ജോസഫ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. KSC യിലും, തുടര്‍ന്ന് കേരള കോണ്‍ഗ്രസിലും സജീവ പ്രവര്‍ത്തകനായിരുന്നു. ന്യൂയോര്‍ക്കില്‍ ആയിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ കടവൂര്‍, ഐ.ജെ.ചാക്കോയുടെയും, സിസിലിയുടെയും മൂത്ത മകനാണ് ജോസഫ്. ഭാര്യ: ലിസമ്മ, മക്കള്‍ ഡോ. ലിജോ, ലെവിന്‍, മരുമകള്‍: ഡോ. കെയ്ലിന്‍, കൊച്ചു മകള്‍: വിരാലിന്‍.
ഈ മാസം ഓഗസ്റ്റ് 9നു നാട്ടില്‍ വച്ച് നിര്യാതയായ ക്ലാരമ്മ ബേബി ഒരു സഹോദരിയാണ്. നിര്യാതരായ മറിയാമ്മ, ക്ലാരമ്മ, എന്നിവര്‍ക്കൊപ്പം വര്‍ഗീസ്, വത്സമ്മ, ഗ്രേസമ്മ, സിസ്റ്റര്‍ റോസ്, തൊമ്മിച്ചന്‍, ഫ്‌ലവര്‍, ആനി, സോഫി എന്നിവര്‍ സഹോദരങ്ങളാണ്.
പൊതു ദര്‍ശനം:
on Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc.
101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.
സംസ്‌കാര ശുശ്രൂഷകള്‍:
A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM
at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.
Followed by a Funeral Mass at 11:00 AM.
Burial will take place at Holy Sepulchre Cemetery, at 12:30 PM.
3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026
I.C. Joseph has passed away.
വാര്‍ത്ത: എ.സി.ജോര്‍ജ്

















