swayamvara
pulimoottil

മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞുപറ്റിച്ച സംഭവം: അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി

മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞുപറ്റിച്ച സംഭവം:  അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുമെന്ന പ്രചാരണം നടത്തു കയും ഒടുവില്‍ മെസിയും സംഘവും വരാതിരിക്കു കയും എത്തിക്കുമെന്നു പറഞ്ഞവര്‍ കൈമലര്‍ ത്തിയതുമായ സംഭവത്തില്‍ അന്വേഷണം ഉടന്‍ പ്രക്യാപിക്കുമെന്നു മുക്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് ലഭിച്ചതായും നിരവധി ക്രമക്കേടുകള്‍ കണ്ടതായും ഉചിതമായ അന്വേഷണം ഉണ്ടാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തില്‍ മുന്‍ സര്‍ക്കാരിനും സ്‌പോണ്‍സറിനുമെതിരേ ഗുരുതര മായ ആരോപണങ്ങളാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഈ സഹാചര്യ ത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തിയാവും തുടര്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.മെ സിയേയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ആര്‍.ബി.സി) മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും അന്നത്തെ കായിക മന്ത്രി വി. അബ്ദു റഹിമാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം വേണെന്നു കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഇക്കാര്‌യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.സാമ്പത്തീക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ വരെ അന്വേഷണം നടത്തണമെന്ന നിര്‍ദേശവും കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനിയന്‍ ടീമിനെ എത്താക്കാന്‍ കായിക വകുപ്പുമായി ആലോചിച്ചാണ്് നടപടികള്‍ സ്വീകരിച്ചതെന്ന മുന്‍ കായികമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

മുന്‍ കായിക മന്ത്രി അബ്ദുള്‍ റഹ്മാന്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസി യേഷനുമായി നേരിട്ടാണ് കത്തിടപാടുകള്‍ നടത്തിയതെന്നും ഇ മെയില്‍ സന്ദേശ ഇടപാടുകളില്‍ എവിടെയും കായികവകുപ്പ് ഡയറക്ടറോ കായിക സെക്രട്ടറിയോ പങ്കാളികള്‍ ആയിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തുള്ള വ്യക്തിക്ക് ഔദ്യോഗീക ഇമെയില്‍ സന്ദേശങ്ങള്‍ ലഭ്യമാക്കാ നുള്ള അവസരം ആരാണ് ഒരുക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

Incident involving false promises to bring Messi to Kerala: Chief Minister says investigation will be announced soon.

Share Email
LATEST excelnclexrn
More Articles
Top