swayamvara
pulimoottil

മോഷണശ്രമം തടയുന്നതിനിടെ കാനഡയില്‍ ഇന്ത്യന്‍ വ്യാപാരി കൊല്ലപ്പെട്ടു

മോഷണശ്രമം തടയുന്നതിനിടെ കാനഡയില്‍ ഇന്ത്യന്‍ വ്യാപാരി കൊല്ലപ്പെട്ടു

എഡ്മണ്‍ട്ടണ്‍: കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ മോഷണശ്രമം തടയുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ വ്യാപാരി സുഖ്ജിത് രണ്‍ധാവ (48) കൊല്ലപ്പെട്ടു.

എഡ്മണ്‍ട്ടണിലെ സെന്‍ട്രല്‍ മേഖലയിലുള്ള കണക്ട് ലിഖ്വര്‍ സ്‌റ്റോര്‍ എന്ന മദ്യവില്‍പ്പനശാലയുടെ ഉടമയായിരുന്നു രണ്‍ധാവ. കഴിഞ്ഞ വ്യാഴാഴ്ച കടയില്‍ നടന്ന മോഷണശ്രമത്തിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ 22-കാരനായ നിക്കോളസ് ബട്ലര്‍-ചോവേസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ നിലവില്‍ പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങളായി പ്രദേശത്ത് വ്യാപാരം നടത്തിയിരുന്ന രണ്‍ധാവയെ സൗഹൃദപരവും സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയുമായാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് കടയ്ക്ക് മുന്നില്‍ പൂക്കളും അനുശോചന സന്ദേശങ്ങളും അര്‍പ്പിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.

Indian merchant killed in Canada while trying to prevent a robbery attemp-t.

വാര്‍ത്ത : പ്രസാദ് തീയാടിക്കല്‍

Share Email
Top