ഏഷ്യാനെറ്റ് ന്യൂസ് പ്രതിസന്ധിയിലോ? കനത്ത നഷ്ടത്തിലേക്കെന്നു സൂചന

ഏഷ്യാനെറ്റ് ന്യൂസ് പ്രതിസന്ധിയിലോ? കനത്ത നഷ്ടത്തിലേക്കെന്നു സൂചന

തിരുവനന്തപുരം: മലയാള ചാനല്‍ രംഗത്ത് പതിറ്റാണ്ടുകളായി സമഗ്ര ആധിപത്യം പുലര്‍ത്തിപ്പോരുന്ന ഏഷ്യനെറ്റ് ന്യൂസ് പ്രതിസന്ധിയിലോ. വ്യാപകമായി ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച് സൗത്ത് ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് 2026 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലേക്ക് തകര്‍ന്നടിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരസ്യവരുമാനത്തിലും പ്രേക്ഷകരിലും ഉണ്ടായ ഇടിവാണഅ ഇതിനു പ്രധാന കാരണം. കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഏഷ്യാനെറ്റിനെ പലവട്ടം പിന്തള്ളിയ റിപ്പോര്‍ട്ടര്‍ ടിവിയോടുള്ള കാഴ്ച്ചക്കാരുടെ താല്‍പര്യവും ഏഷ്യാനെറ്റിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ബിസ്‌നസ് ബെഞ്ച്മാര്‍ക്ക് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ 2.64 കോടി രൂപയുടെ അറ്റനഷ്ടവും 3.82 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവുമാണ് ഏഷ്യാനെറ്റിനു ഉണ്ടാവാന്‍ സാധ്യതയുള്ളത്. 2024, 2025 വര്‍ഷങ്ങളില്‍ മികച്ച ലാഭത്തിലായിരുന്ന കമ്പനിയാണ് ഇപ്പോള്‍ ഈ പ്രതിസന്ധി നേരിടുന്നത്. 2025-ല്‍ 18.60 കോടി രൂപയും, 2024-ല്‍ 10.13 കോടി രൂപയുമായിരുന്നു ഏഷ്യാനെറ്റിന്റെ ലാഭം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ വരവും തകര്‍ന്നടിഞ്ഞ കുത്തകയും കേരളത്തിലെ ടെലിവിഷന്‍ വാര്‍ത്താ വ്യവസായം സമീപകാലത്ത് കണ്ട ഏറ്റവും വലിയ മത്സരമാണ് ഏഷ്യാനെറ്റിന്റെ സാമ്പത്തിക അടിത്തറ ഇളക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയുടെയും വന്‍കിട പ്രൊമോഷനുകളുടെയും പിന്‍ബലത്തില്‍ ‘റിപ്പോര്‍ട്ടര്‍ ടിവി’ നടത്തിയ കുതിപ്പ് ഏഷ്യാനെറ്റിന് വലിയ പ്രഹരമായി മാറി.

ബാര്‍ക്ക് റേറ്റിംഗില്‍ ദീര്‍ഘകാലമായി തുടരുന്ന ഏഷ്യാനെറ്റിന്റെ മേല്‍ക്കോയ്മ തകര്‍ത്ത് റിപ്പോര്‍ട്ടര്‍ ടിവി പലവട്ടം ഒന്നാം സ്ഥാനത്തേക്ക് എത്തി. പ്രേക്ഷകര്‍ വന്‍തോതില്‍ റിപ്പോര്‍ട്ടറിലേക്ക് തിരിഞ്ഞതോടെ ഏഷ്യാനെറ്റിന്റെ കാഴ്ച്ചക്കാരുടെ എണ്ണം വലിയതോതില്‍ ഇടിഞ്ഞു.
ഈ ഇടിവ് നേരിട്ട് ബാധിച്ചത് ചാനലിന്റെ ജീവനാഡിയായ പരസ്യ വരുമാനത്തെയാണ്. പ്രീമിയം വന്‍കിട പരസ്യങ്ങള്‍ പലതും ലഭിക്കാതെ പോയി. ഇത് ഏഷ്യാനെറ്റ് ന്യൂസിനെ നേരിട്ട് ബാധിച്ചു.
ഒപ്പത്തിനൊപ്പം റിപ്പോര്‍ട്ടര്‍ ടിവി നില്‍ക്കുമ്പോള്‍ ഏഷ്യാനെറ്റ് ഈ മേഖലയില്‍ വന്‍ മല്‍സരമാണ് നേരിടുന്നതെന്നും വ്യക്തമാക്കുന്നു.

Is Asianet News in crisis? Signs point to heavy losses.

Share Email
Top