swayamvara
pulimoottil

ജോണ്‍ ടി. വര്‍ഗീസ് (82) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ജോണ്‍ ടി. വര്‍ഗീസ് (82) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്സി : തിരുവല്ല വള്ളംകുളം തയില്‍പ്പറമ്പില്‍ പരേതരായ ടി. കെ. വര്‍ഗീസിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകന്‍ ജോണ്‍ ടി. വര്‍ഗീസ് (82) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

ഭാര്യ: സാറാമ്മ ജോണ്‍ തിരുവല്ല കുന്നന്താനം മന്നത്തേതില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോബി ജോണ്‍ (മിഡ്ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയ ഇടവകാംഗം), ജിബി തോമസ് (മെസ്‌ക്വിറ്റ്, ടെക്‌സാസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളി).

മരുമക്കള്‍: ബിന്ദു ജോണ്‍ (കല്ലുങ്കല്‍ ഹൗസ്, വാഴക്കുളം, മൂവാറ്റുപുഴ), ജെഫ് തോമസ് (കാതടേത്ത് സൗത്ത് ഹൗസ്, വേടരപ്ലാ, ചാരുംമൂട്).

കൊച്ചുമക്കള്‍: ജസ്റ്റിന്‍ ജോണ്‍, ജയ ജോണ്‍, ജെയ്ന്‍ തോമസ്, ജെയിംസ് തോമസ്.

മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി. വി. മത്തായി, റേച്ചല്‍ മാത്യു, പരേതരായ ടി വി വര്‍ഗീസ്, ടി വി തോമസ്, ഏലിയാമ്മ ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം (Wake Service) ഓഗസ്റ്റ് 29, ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ സൈന്റ്‌റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം, മിഡ് ലാന്‍ഡ് പാര്‍ക്ക്, ന്യൂജഴ്സിയില്‍ വെച്ച് നടത്തപ്പെടുന്നതാണ് (497, Midland Park, New Jersey)

സംസ്‌കാരം പിന്നീട് ( സൈന്റ്‌റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം, വള്ളംകുളം, തിരുവല്ല)

സ്‌നേഹനിധിയായ ഭര്‍ത്താവും, പിതാവും, സഹോദരനും, മുത്തശ്ശനും ദൈവവിശ്വാസിയുമായിരുന്ന ജോണ്‍ ടി. വര്‍ഗീസിന്റെ നിര്യാണത്തില്‍ മിഡ് ലാന്‍ഡ് പാര്‍ക്ക് സൈന്റ്‌റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയ വികാരി റവ.ഫാ.ഡോ ബാബു കെ മാത്യു അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബി ജോണ്‍ (201 – 314 – 6303 )

John T. Varghese (82) passed away in New Jersey.

Share Email
Top