swayamvara
pulimoottil

പിതൃസ്മരണയില്‍  കര്‍ക്കക്കിടക  വാവുബലി

പിതൃസ്മരണയില്‍  കര്‍ക്കക്കിടക  വാവുബലി

കൊച്ചി: പിതൃസ്മരണയില്‍ സംസ്ഥാനത്ത്  കര്‍ക്കടക വാവുബലി തർപ്പണം.  പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ  മുതല്‍ ആയിരക്ക ണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം  പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ആലുവ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ അഞ്ചിനു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിത്യപൂജ, കൂട്ടനമസ്‌കാരം, പശുദാനം. സായൂജ്യ പൂജ, തിലഹവനം. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാല്‍ മണപ്പുറത്തെ ഭക്തര്‍ക്ക് അനുഗ്രഹമായി. 

വഴിപാടിനുള്ള തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു. മണപ്പുറത്തെ നട വഴികള്‍ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയില്‍ ഇറിഗേഷന്‍ വകുപ്പ് ജലനിരപ്പ് ക്രമീകരി ച്ചിട്ടുണ്ട്.

തിരുവനന്തപുരം ശംഖുമുഖത്തും പുലർച്ചെ മുതൽ വലിയ ഭക്തജന പ്രവാഹമാണ്. 

Karkidaka Vavu Bali in remembrance of ancestors.

Share Email
Top