swayamvara
pulimoottil

കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ചകള്‍ മുറുകുന്നു: സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്

കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ചകള്‍ മുറുകുന്നു: സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന കോണഗ്രസിനു പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനായുളള ചര്‍ച്ചകളിലേക്ക് വീണ്ടും കടക്കുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഐസിസി നേതൃത്വുമായി കൂടിക്കാഴ്ച്ച നടത്താന്‍ വരും ദിവസങ്ങളില്‍ ദില്ലിയിലേക്കു തിരിക്കും.

ബുധനാഴ്ച്ച കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ്, പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലെത്തിയെങ്കിലും കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായില്ല. ചര്‍ച്ചകള്‍ക്കായി നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും, പാര്‍ട്ടി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്താനോ കൂടുതല്‍ ശക്തമാക്കാനോ നടപടി സ്വീകരിക്കാത്തത് പാര്‍ട്ടിയില്‍ വ്യാപക അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്. പല ജില്ലകളിലും ഡിസിസികള്‍ മുതല്‍ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി, എംഎല്‍എമാരായ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

kpcc president discussion started

Share Email
Top