swayamvara
pulimoottil

സ്വന്തം പിതാവിനെക്കുറിച്ച് പോലും ആക്ഷേപം പറഞ്ഞയാള്‍ക്ക് മറുപടി പറയാനില്ല: ഗണേഷ്‌കുമാറിനെതിരേ സുകുമാരന്‍ നായര്‍

സ്വന്തം പിതാവിനെക്കുറിച്ച് പോലും ആക്ഷേപം പറഞ്ഞയാള്‍ക്ക് മറുപടി പറയാനില്ല: ഗണേഷ്‌കുമാറിനെതിരേ സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സ്വന്തം പിതാവിേെനാക്കുറിച്ചു പോലും ആക്ഷേപം പറഞ്ഞ ആള്‍ക്കു മറുപടി പറയാന്‍ താനില്ലെന്നു എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കഴിഞ്ഞ ദിവസം ഗണേഷ്‌കുമാര്‍ സുകുമാരന്‍ നായര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിനെതിരേ പ്രതികരിക്കു കയായിരുന്നു അദ്ദേഹം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും എന്‍എസ്എസിനെയും സ്‌നേഹിച്ച് വേണം നീ ജീവിക്കാന്‍ എന്ന് അച്ഛന്‍ ഉപദേശം തന്നിട്ടുണ്ട്. ഞാന്‍ അത് അനുസരിച്ച് ചെയ്യും എന്ന് പറഞ്ഞത് ഈയിടയല്ലേ’- ഗണേഷ്‌കുമാറിനെ ലക്ഷ്യമിട്ട് സുകുമാരന്‍ നായര്‍ പറഞ്ഞു. പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ എന്തുകൊണ്ടാകും ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാവും  അതുകൊണ്ടാകുമെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

’64 വര്‍ഷമായി ഇതിനകത്ത് കയറിയിട്ട്. ഒരുത്തന്‍ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാന്‍ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനി ന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയില്‍ പോകാമല്ലോ. കോടതിയില്‍ എന്താണ് പോകാത്തത്. അനധികൃതമായി ഒരാള്‍ക്കും നിയമനം കൊടുത്തിട്ടില്ല. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ ഒരുകൂട്ടര്‍ കേസുമായി നടക്കുന്നു’ സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എന്‍എസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. മന്നത്ത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നത്. തിരുവനന്തപുരം മന്നം ക്ലബില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് എന്‍എസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

No response is needed for someone who speaks disparagingly even about his own father: Sukumaran Nair on Ganesh Kumar.

Share Email
LATEST excelnclexrn
More Articles
Top