Caritas hospital

നാറ്റോ രാജ്യങ്ങളെ ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് സിഐഎ മേധാവിയുടെ മുന്നറിയിപ്പ്

നാറ്റോ രാജ്യങ്ങളെ ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് സിഐഎ മേധാവിയുടെ മുന്നറിയിപ്പ്

മോസ്കോ: നാറ്റോ അംഗരാജ്യ ങ്ങൾക്കെതിരെ ആക്രമണം നടത്തരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അമേരിക്കൻ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഈ ആഴ്ച ആദ്യം മോസ്കോ സന്ദർശിച്ചതായി റിപ്പോർട്ട്. യാത്രയെക്കുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മോസ്കോയിൽ നടന്ന കൂടിക്കാഴ്ച കളിൽ ഇറാൻ വിഷയവും റാറ്റ്ക്ലിഫ് ഉന്നയിച്ചതായി   റാറ്റ്ക്ലിഫിന്റെ മോസ്കോ സന്ദർശനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് വാൾ സ്ട്രീറ്റ് ജേർണലായിരുന്നു. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സിഐഎ തയ്യാറായില്ല.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റാറ്റ്ക്ലിഫിന്റെ മോസ്കോ സന്ദർശനം സ്ഥിരീകരിച്ചു. ഗ്ലെൻ ബെക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ സന്ദർശനത്തെ അദ്ദേഹം “ഭാഗികമായി പതിവ് സ്വഭാവമുള്ളത്” എന്നാണ് വിശേഷിപ്പിച്ചത്.

റഷ്യ നാറ്റോയ്‌ക്കെതിരെ ആക്രമണ നിലപാട് ശക്തമാക്കിയതോ ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം വർധിച്ചതോ സന്ദർശനത്തിന് കാരണമാണോയെന്ന ചോദ്യത്തിന്, ഈ കാരണങ്ങളൊന്നുമല്ല സന്ദർശനത്തിന് പിന്നിലെന്നാണ് ട്രംപ് പ്രതികരിച്ചത്.

റാറ്റ്ക്ലിഫ് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക്താവ് അറിയിച്ചു. എന്നാൽ റാറ്റ്ക്ലിഫ് പ്രസിഡന്റ് പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No war aganist nato nations said cia head 

Share Email
LATEST excelnclexrn
More Articles
Top