ന്യൂഡല്‍ഹി: വിദേശ സംഭാവന (നിയന്ത്രണം) ഭേദഗതി ബില്‍, 2026 രാജ്യത്തെ സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളെയാണ് പ്രതികൂല മായി ബാധിക്കുകയെന്നു ശശി തരൂര്‍ എം.പി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമാ യ വിമര്‍ശനമാണ് ശശി തരൂര്‍ ഉയര്‍ത്തി യത്. അധികാരം അമിതമായി കേന്ദ്രീകരിക്കുന്ന നടപടിയാണ് പുതിയ നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്യുന്ന സംഘടനക ളുടെ വിദേശ ഫണ്ടും അതുപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കളും സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രധാന ആശങ്കയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ഇത് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുന്‍ എഫ്‌സിആര്‍എ ഭേദഗതികള്‍ മൂലം വിദേശ ധനസഹായത്തില്‍ 87 ശതമാനം ഇടിവുണ്ടാ യെന്നും, ആയിരക്കണക്കിന് ചാരിറ്റി സ്ഥാപ നങ്ങളും സാമൂഹിക സേവന സംഘട നകളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹ ചര്യമുണ്ടായെന്നും തരൂര്‍ ആരോപിച്ചു. സ്വതന്ത്ര ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ ക്രൈസ്തവ ട്രസ്റ്റുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ക്ഷേമസംഘടനകള്‍ എന്നിവ നൂറ്റാണ്ടിലേറെയായി സമൂഹത്തിന് മികച്ച സേവനം നല്‍കിവരികയാണെന്നും, പുതിയ നിയമം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അസ്ഥിരമാക്കുമെന്നും തിരുവനന്തപുരം എംപി പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും വലിയ തിരിച്ചടി സാധാരണ ജനങ്ങള്‍ക്കായിരിക്കുമെന്നും, ഇത്തരം സ്ഥാപനങ്ങളുടെ സേവനം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ദുരിതമനുഭവിക്കുകയെന്നും തരൂര്‍ പറഞ്ഞു. ബില്‍ ജനാധിപത്യവിരുദ്ധമാണെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നിച്ച് ഇതിനെ എതിര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
‘Ordinary Indians bear the brunt of this’: Shashi Tharoor sharply criticizes the Centre over the FCRA amendment.

















