swayamvara
pulimoottil

ഇന്തോനേഷ്യന്‍ തീരത്ത് അതിശക്തമായ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യന്‍ തീരത്ത് അതിശക്തമായ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

നുസന്താര:ഇന്തോനേഷ്യന്‍ തീരത്ത് ഇന്നു പുലര്‍ച്ചെ അതിശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. ആളപായം സംബന്ധിച്ച് നിലവില്‍ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ ഫ്‌ലോറസ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനം ഉണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. കിഴക്കന്‍ നുസ തെങ്കാരയിലെ എന്‍ഡെ നഗരത്തിന് 68 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രം. പ്രധാന ഭൂചലനത്തിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

കിഴക്കന്‍ നുസ തെങ്കാര, പടിഞ്ഞാറന്‍ നുസ തെങ്കാര, തെക്കന്‍ സുലവേസി, തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യകളിലെ ചില പ്രദേശങ്ങളില്‍ ഇന്തോനേഷ്യന്‍ കാലാവസ്ഥഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും മാറിനില്‍ക്കാനും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീരത്തെ ജലനിരപ്പില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്.

ഫ്‌ലോറസ് ദ്വീപ് മേഖലയിലും ഭൂചലനം ശക്തമായി അനുഭവപ്പെട്ടു. വീടുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ നുസ തെങ്കാരയിലെ സിക്ക മേഖലയിലെ താമസക്കാരിയായ യോഹന്ന എംബു, ശക്തമായ കുലുക്കത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പരിഭ്രാന്തരായ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഓടിയതായും പറഞ്ഞു. മൗമേരെയിലെ പെല്‍നി തുറമുഖ ടെര്‍മിനലിലെ കാത്തിരിപ്പ് മുറി തകര്‍ന്നതായും അവര്‍ അറിയിച്ചു.

17,000ത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യ ഭൂകമ്പങ്ങള്‍ക്കു ഏറെ സാധ്യതയുള്ള രാജ്യമാണ്. പസഫിക് സമുദ്രത്തിലെ അഗ്‌നിപര്‍വതങ്ങളുടെയും ഭൂഗര്‍ഭ വിള്ളലുകളുടെയും ശൃംഖലയായ ‘റിംഗ് ഓഫ് ഫയര്‍’ മേഖലയിലാണ് രാജ്യത്തിന്റെ സ്ഥാനം. 1992 ഡിസംബറില്‍ ഫ്‌ലോറസ് ദ്വീപിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ഉണ്ടായ 7.0 തീവ്രതയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകുകയും ഏകദേശം 2,500 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Powerful earthquake off Indonesian coast: Buildings collapsed; tsunami warning issued.

Share Email
LATEST excelnclexrn
More Articles
Top