തുരുവനന്തപുരം: പുനരുപയോഗ ഊര്‍ജമേഖ ലയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ റിന്യുവബിള്‍ എനര്‍ജി എക്‌സപോ സെപ്റ്റം ബര്‍ 11 മുതല്‍ 13 വരെ കൊച്ചിയില്‍ നടക്കുമെന്നു വൈദ്യുതി ബോര്‍ഡ് സിഎംഡി എം.ജി രാജമാണിക്യം. എക്‌സ്‌പോയുടെ ലോഗോ പ്രകാശനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പു:നരുപയോഗ ഊര്‍ജമേഖലയിലെ സ്ഥാപനങ്ങളെ സംസ്ഥാന ത്തേയ്ക്ക് കൂടുതല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി(കോര്‍) ആണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
കല്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്ന എക്‌സ്‌പോയില്‍ സംസ്ഥാനത്തേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പുനരുപയോഗ ഊര്‍ജ കമ്പനികള്‍, പ്രമുഖ ദേശീയ-അന്തര്‍ദേശിയ ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, ടെക്‌നോളജി ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നയരൂപീകരണ രംഗത്തെ പ്രമുഖര്‍, ധനകാര്യ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, ഉപഭോക്താ ക്കള്‍ തുടങ്ങിയവരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബര്‍ 12 എക്‌സിബിഷന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. 11 ന് എക്‌സിബിഷന്‍ സ്റ്റാള്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.ഔദ്യോഗിക ലോഗോ കെഎസ്ഇബി സിഎംഡിയും സംസ്ഥാന പവര്‍ സെക്രട്ടറിയുമായ എം. ജി. രാജമാണിക്യം നിര്‍വഹിച്ച ചടങ്ങില്‍ പിഎം സൂര്യഘര്‍ പദ്ധതിയുടെ കേരളത്തിലെ ആദ്യ നോഡല്‍ ഓഫീസറും കോറിന്റെയും റിന്യു എക്‌സ്‌പോയുടേയും പേട്രണുമായ നൗഷാദ് ഷറഫുദ്ദീന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. . കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി(കോര്‍) പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം , സെക്രട്ടറി റോയി ക്രിസ്റ്റി, എനര്‍ജി കോണ്‍ക്ലേവ് കണ്‍വീനര്‍ മധു പത്തനിപ്പാടം എക്‌സ്‌പോ കമ്മിറ്റി ചെയര്‍മാന്‍ അല്‍ നിഷാന്‍ ഷാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ലീന്‍ എനര്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക നവീകരണത്തിന് പിന്തുണ നല്‍കുക, വ്യവസായ വളര്‍ച്ച ശക്തിപ്പെടുത്തുക. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക. കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ-സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് കോറിന്റെ പ്രധാന ലക്ഷ്യങ്ങളെന്നു ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഭാവിയിലെ ഊര്‍ജ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക കോണ്‍ക്ലേവുകളും ഇതിന്റെ ഭാഗമായി നടക്കും. എക്‌സിബിഷനോട് അനുബന്ധിച്ച് 50 ലക്ഷം രൂപയുടെ സോളാര്‍ ഉപകരണങ്ങളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുക.
revuvable energy expo kochi next sept,

















