swayamvara
pulimoottil

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന; രാജ്യത്ത് നിന്ന് എന്നെ അടർത്തിമാറ്റാനാകില്ലെന്ന് പ്രഖ്യാപനം

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന; രാജ്യത്ത് നിന്ന് എന്നെ അടർത്തിമാറ്റാനാകില്ലെന്ന് പ്രഖ്യാപനം

താൻ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്ന് സ്ഥിരീകരിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വരുന്ന ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കൃത്യമായ തീയതിയും സമയവും പിന്നീട് എല്ലാവരെയും അറിയിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ദില്ലി ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിൽ ഓഡിയോ സന്ദേശം വഴി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഹസീന തന്റെ മടങ്ങിപ്പോക്ക് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. അക്രമ സംഭവങ്ങളെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായാണ് ഹസീന പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്.

വികാരഭരിതയായാണ് ഹസീന മാധ്യമങ്ങളോട് സംസാരിച്ചത്. തന്നെ സ്വന്തം രാജ്യത്ത് നിന്ന് അടർത്തിമാറ്റാൻ ആർക്കും കഴിയില്ലെന്നും താൻ ബംഗ്ലാദേശിന്റെ അവിഭാജ്യ ഘടകമാണെന്നും അവർ പറഞ്ഞു. വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കാണുന്നുണ്ടെന്നും കഴിഞ്ഞ രണ്ടു വർഷമായി ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അവിടെ നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് വലിയ ഭയാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ബംഗ്ലാദേശിൽ അന്ന് സംഭവിച്ച കാര്യങ്ങളുടെ യഥാർത്ഥ സത്യം ജനങ്ങൾ മനസ്സിലാക്കണമെന്നും ഹസീന കൂട്ടിച്ചേർത്തു.

രാജ്യത്തുണ്ടായത് കേവലം വിദ്യാർത്ഥി പ്രതിഷേധം മാത്രമായിരുന്നില്ലെന്നും പ്രക്ഷോഭം അവസാനിപ്പിക്കാൻ താൻ പലതവണ ശ്രമിച്ചിരുന്നെങ്കിലും സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നെന്നും ഹസീന വ്യക്തമാക്കി. അതേസമയം, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ പൂർണ്ണ സുരക്ഷയുണ്ടെന്നും ഇതിന് നരേന്ദ്ര മോദി സർക്കാരിനോട് നന്ദി അറിയിക്കുന്നതായും ഹസീനയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top