swayamvara
pulimoottil

യെമൻ തീരത്ത് വീണ്ടും കപ്പൽ ആക്രമണം: ആളില്ലാ ഡ്രോൺ ബോട്ട് പതിച്ച് തീപിടിച്ചു; ഹോർമുസ് പാത തുറക്കാൻ ഇറാൻ – ഒമാൻ നിർണായക ചർച്ച

യെമൻ തീരത്ത് വീണ്ടും കപ്പൽ ആക്രമണം: ആളില്ലാ ഡ്രോൺ ബോട്ട് പതിച്ച് തീപിടിച്ചു; ഹോർമുസ് പാത തുറക്കാൻ ഇറാൻ – ഒമാൻ നിർണായക ചർച്ച

ദുബായ്: യെമൻ തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം. ആളില്ലാ ഡ്രോൺ ബോട്ട് വന്ന് പതിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെങ്കടലിലും അനുബന്ധ സമുദ്രമേഖലകളിലും പിരിമുറുക്കം ശക്തമായി തുടരുന്നതിനിടെയാണ് പുതിയ സംഭവം. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, മേഖലയിലെ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച് നിർണായക നീക്കങ്ങൾ ആരംഭിച്ചു. ഒമാനും ഇറാനും മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യാേക സമുദ്രപാത തുറന്നുനൽകുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. മേഖലയിലെ അന്താരാഷ്ട്ര വ്യാപാര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

ഹോർമുസ് പാത തുറന്നു നൽകാൻ ധാരണയായാൽ അത് ആഗോള ഇന്ധന വിപണിയ്ക്കും സമുദ്ര ഗതാഗതത്തിനും വലിയ ആശ്വാസമാകും. ഇറാനും ഒമാനും തമ്മിലുള്ള ഈ ഉന്നതതല ചർച്ചകളുടെ അന്തിമ ഫലം വരും ദിവസങ്ങളിൽ മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കും. കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളോടെ കടൽപ്പാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാനാണ് സാധ്യത.

Share Email
LATEST excelnclexrn
More Articles
Top