തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നു റിപ്പോര്‍ട്ടുകള്‍. കലാപത്തിന് ആഹ്വാനം ചെയ്യല്‍ , വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍ ,സ്ത്രീത്വത്തെ അപമാനിക്കല്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മോഹന്‍ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കുറ്റങ്ങളെല്ലാം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. ബി എന്‍ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാല്‍ കോടതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.
ഇന്നലെ കൊച്ചിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത മോഹന്‍ദാസിനെ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സൈബര്‍ പോലീസാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇതിനിടെ മോഹന്‍ദാസിന്റെ അറസ്റ്റിനെതിരേ ബിജെപി രംഗത്തു വന്നു.
അറസ്റ്റ് വിവേചനപരമെന്നാണ് ബി ജെ പി ആരോപിച്ചു. അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
T.G. Mohandas taken into custody under non-bailable charges; to be produced in court today.

















