Caritas hospital

മിഷിഗണില്‍ നദിയില്‍ ട്യൂബിംഗ യാത്രയ്ക്കിടെ രണ്ട് യുവതികളും ഒമ്പത് വയസുകാരനേയും കാണാതായി; വ്യാപക തിരച്ചില്‍

മിഷിഗണില്‍ നദിയില്‍ ട്യൂബിംഗ യാത്രയ്ക്കിടെ രണ്ട് യുവതികളും ഒമ്പത് വയസുകാരനേയും കാണാതായി; വ്യാപക തിരച്ചില്‍

മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്ത് മുസ്‌കിഗണ്‍ നദിയില്‍ ട്യൂബിംഗ് യാത്രയ്ക്കിടെ രണ്ട് യുവതികളെയും ഒമ്പത് വയസുകാരനെയും കാണാതായ സംഭവത്തില്‍ അധികൃതര്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. ജാസ്മിന്‍ ഹോക്ക് (28), സാറാ വിഡ (28), കെയ്ഡന്‍ കോവാല്‍സിക് (9) എന്നിവരെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ള ട്യൂബുകളിലാണ് ഇവര്‍ നദിയിലിറങ്ങിയതെന്നാണ് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചത്.

കാണാതായ യുവതികളില്‍ ഒരാളുടെ പിതാവ് മാപിള്‍ ഐലന്‍ഡ് ബോട്ട് ലോഞ്ച് പ്രദേശത്ത് മകളുടെ വാഹനം കണ്ടെത്തിയതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും കണ്ടെത്താനാകാത്തതായി സ്ഥിരീകരിച്ചത്.

24 മണിക്കൂറിലേറെയായി മൂന്നുപേരുമായും ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ഇതോടെ നദീതീരത്തും സമീപപ്രദേശങ്ങളിലും പൊലീസ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

കാണാതായവരെയോ അവര്‍ ഉപയോഗിച്ചിരുന്ന ട്യൂബുകളെയോ കണ്ടിട്ടുള്ളവര്‍, അല്ലെങ്കില്‍ അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കൈവശമുള്ളവര്‍ മിഷിഗണ്‍ സ്റ്റേറ്റ് പൊലീസിന്റെ ഹാര്‍ട്ട് പോസ്റ്റുമായോ ന്യൂവേഗോ കൗണ്ടി ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Two young women and a nine-year-old boy went missing while tubing on a river in Michigan; a massive search is underway.

Share Email
LATEST excelnclexrn
More Articles
Top