‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’, വിവാഹവാർഷികത്തിൽ കല്യാണഫോട്ടോ പങ്കുവെച്ച് പിണറായി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’, വിവാഹവാർഷികത്തിൽ കല്യാണഫോട്ടോ പങ്കുവെച്ച് പിണറായി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Share Email

വിവാഹവാർഷിക ദിനത്തിൽ ജീവിതപങ്കാളി കമലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’ എന്ന അടിക്കുറിപ്പോടെ വിവാഹ വേളയിലെടുത്ത ചിത്രവും പുതിയ ചിത്രവുമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയൻ വിവാഹം കഴിച്ചത്. വീണാ വിജയൻ, വിവേക് കിരൺ എന്നിവരാണ് ഇവരുടെ മക്കൾ. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് ആണ് വീണയുടെ ഭർത്താവ്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളുമാണ് വിവാഹവാർഷിക ആശംസകളുമായി എത്തുന്നത്.

Share Email
LATEST excelnclexrn
More Articles
Top