കല്‍പാത്തി: കുന്നുംപുറം ആരഭിയില്‍ ഇ.എം. കൃഷ്ണന്‍ നമ്പൂതിരി (84) അന്തരിച്ചു.ഭാര്യ: കെ എന്‍ മേദിനി (റിട്ടയേഡ് അധ്യാപിക, കാട്ടുകുളം സ്‌കൂള്‍) പരേതരായ, യാജ്ഞികന്‍ മൂക്കുതല ഏര്‍ക്കര മനയില്‍ ശങ്കരന്‍ സോമയാജിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്.
മൂക്കുതല ഗവ. സ്‌കൂള്‍, മുന്നൂര്‍ക്കോട് ഗവ. സ്‌കൂള്‍, കടമ്പൂര്‍ ഗവ. സ്‌കൂള്‍, മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും മൂന്നാര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോങ്ങാട് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാദ്ധ്യാപകനും മണ്ണാര്‍ക്കാട്, പറളി, പാലക്കാട് ഉപജില്ല എ.ഇ.ഒ.യും പാലക്കാട് ബി.ആര്‍. സി.കോ-ഓഡിനേറ്ററും ആയിരുന്നു.
ഭാര്യ: കെ.എന്‍. മേദിനി (റിട്ട. അദ്ധ്യാപിക, കാട്ടുകുളം ഹൈസ്‌കൂള്‍) മകള്‍: ഇ.കെ സ്മിത (എന്‍. എം.എസ്.എം. ഗവ. കോളജ്, കല്പറ്റ), ജാമാതാവ്: അന്‍വര്‍ (തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല). മൃതദേഹം പാലക്കാട് മെഡിക്കല്‍ കോളജിനു കൈമാറും.
E.M. Krishnan Namboodiri (84) passes away.

















