വാഷിംഗ്ടണ്‍: മൂന്നു പ്രധാന വാര്‍ത്താ മാധ്യമങ്ങളായ സി.എന്‍.എന്‍., എം.എസ്. നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടില്‍ തിരിച്ചടിച്ച് മാധ്യമകൂട്ടായ്മ. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേഷണം താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലകള്‍ തീരുമാനിച്ചു.
സി.എന്‍.എന്‍., എ.ബി.സി. ന്യൂസ്, സി.ബി.എസ്. ന്യൂസ്, എന്‍.ബി.സി. ന്യൂസ്, ഫോക്‌സ് ന്യൂസ് എന്നീ അഞ്ച് മുന്‍നിര മാധ്യമങ്ങള്‍ ചേര്‍ന്നുള്ള ‘വൈറ്റ് ഹൗസ് പൂള്‍’ സംപ്രേഷണമാണ് നിര്‍ത്തിവെച്ചത്.
വൈറ്റ് ഹൗസിന്റെ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സി.എന്‍.എന്‍., എം.എസ്. നൗ, പൊളിറ്റിക്കോ എന്നീ സ്ഥാപനങ്ങള്‍ ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രസിഡന്റിന്റെ പൊതുപരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റ് എല്ലാ മാധ്യമങ്ങള്‍ക്കും പങ്കുവെക്കുന്ന സംവിധാനമാണ് ടിവി പൂള്‍ കവറേജ്.
പ്രധാനപ്പെട്ട അഞ്ച് ശ്യംഖലകള്‍ മാറിമാറിയാണ് ഈ ചുമതല വഹിക്കാറുള്ളത്. തിങ്കളാഴ്ച പൂള്‍ കവറേജിന്റെ ചുമതല സി.എന്‍.എന്നിനായിരുന്നു. എന്നാല്‍ സി.എന്‍.എന്‍. സംഘത്തെ വൈറ്റ് ഹൗസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതോടെ മറ്റ് മാധ്യമങ്ങളും പ്രക്ഷേപണം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വതന്ത്രവും സത്യസന്ധവുമായ വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നു എന്ന കാരണത്താല്‍ ഒരു ഭരണകൂടത്തിനും മാധ്യമങ്ങളെ വിലക്കാന്‍ അധികാരമില്ലെന്ന് ടിവി നെറ്റ്വര്‍ക്കുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
Following the ban imposed on the media at the White House, media outlets have suspended the broadcasting of Trump’s official events.
















